കടൽത്തീരത്തൂടെ ഓടി വരുന്ന ഒരു ദേവി രൂപം. പച്ച കരയുള്ള ചുവന്നപട്ടിൻ്റെ തുമ്പ്, കാറ്റിൽ ഉയർന്നു പറക്കുന്നുണ്ട്. മാറിടങ്ങളെ പൊതിഞ്ഞ ആടയാഭരണങ്ങൾ, ഇരുവശങ്ങളിലേക്കും ആടിയുലഞ്ഞു നൃത്തം ചെയ്യുന്നുണ്ട്. നെറ്റിയിൽ വല്യ ഒരു ചുവന്ന പൊട്ട്. കയ്യിൽ കൂർത്ത മുനയുള്ള ശൂലം. ദേവീ രൂപം ഓടികിതച്ചു വരികയാണ്.
കാറ്റത്ത് പാറിപറക്കുന്ന വെള്ള ഷർട്ടുമിട്ട്, കൈകൾ വിടർത്തി നിൽക്കുന്ന അവനരികിൽ, ആ സുന്ദര രൂപം വന്ന് നിന്ന് കിതച്ചു.
'എന്താ?'
കുസൃതി തുളുമ്പുന്ന മുഖവും കൺപീലികളും ഉയർത്തിയവൾ.
മറുപടി ഒന്നും പറയാതെ, വെറുതെ പുഞ്ചിരിച്ചു നിന്ന അവൻ്റെ മുഖം, ഇരു കൈകളിൽ കോരി എടുത്തു. അവളുടെ നനഞ്ഞ ചുവന്ന ചുണ്ടുകൾ അവൻ്റെ ചുണ്ടിനോട് പതിയെ ചേർത്തു. ചുണ്ടുകൾ തമ്മിൽ കഥ പറയുമ്പോൾ അവളുടെ വിരലുകൾ അവൻ്റെ മുടിയിഴകൾക്കിടയിലൂടെ പരതി നടന്നു.
'ഫ്രഞ്ച് കിസ്സ്.'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ