എത്ര മനസ്സിരുത്തി വായിച്ചാലും ഒരു അക്ഷരം പോലും തലയിൽ കേറില്ല എന്ന്
ഉറപ്പുണ്ടായിരുന്നിട്ടും ഞാൻ പുസ്തകം മടിയിൽ വെറുതെ തുറന്നു
വെച്ചു.പുസ്തകത്തിലെ വരികളിൽ ഒന്നും കണ്ണ് ഉടക്കില്ല എന്ന്
അറിയാമായിരുനെങ്കിലും ഞാൻ ആ കോളജ് വരാന്തയിൽ, അതിൽ തന്നെ നോക്കി
ഇരുന്നു.മറ്റുള്ളവരുടെ സഹതാപം നിറഞ്ഞ വാക്കുകളിൽ നിന്നും രക്ഷപ്പെടാമല്ലോ,
ദയനീയത നിറഞ്ഞ കണ്ണുകളിൽ നിന്നും ഒളിക്കാമല്ലോ.
പറഞ്ഞു
ആശ്വസിപ്പിക്കാൻ വാക്കുകൾക്കു കരുത്തില്ല എന്ന് അറിഞ്ഞിട്ടോ,തടഞ്ഞു
നിർത്തിയ കണ്ണുനീർ തടങ്ങൾ പൊട്ടിയാലോ എന്ന് ഭയനിട്ടോ, ഉറ്റ ചെങ്ങാതിമാർ
ആരും അടുത്തേക്ക് വന്നില്ല.വരാന്തയുടെ കോണിലെ നിശ്ശബ്ദത നിറഞ്ഞ ഏകാന്തതയിൽ
ഞാൻ കാത്തിരിക്കുക ആണ് പരീക്ഷ തുടങ്ങുവാൻ ഉള്ള മണിയടി ശബ്ദത്തിനു വേണ്ടി.
പരീക്ഷ
എഴുതുവാൻ ഇരിക്കുമ്പോൾ മുന്നിലെ ചോദ്യപേപ്പറിലെ ഉത്തരം അറിയാമായിരുന്ന
ചോദ്യങ്ങളിൽ പോലും മനസ്സ് പതിയുന്നില്ല.കണ്ണിൽ നിറഞ്ഞു നിന്ന കണ്ണുനീർ
തുള്ളിയുടെ മറയിലൂടെ കണ്ട അക്ഷരങ്ങൾ മങ്ങിയിരുന്നു.തോൽക്കും ,എങ്കിലും
എനിക്ക് ഇന്ന് ഈ പരീക്ഷ എഴുതിയെ മതിയാകു. ജീവിതം തന്നെ തോൽപ്പിക്കാൻ
ശ്രമിക്കുന്ന ഈശ്വരനോട് ഉള്ള പ്രതികാരം. ഇനിയും നി എന്നെ തോല്പിക്കു,
ഇനിയും നി എന്നെ പരീക്ഷിക്കു. തോൽക്കാൻ തയ്യാർ അല്ലാത്ത മനസ്സുമായി ഞാൻ
നിന്നോട് പൊരുത്തിക്കൊണ്ടിരിക്കും,എന്റെ അവസാനം വരെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ