ഫോണിൽ രാവിലെ ആറുമണിക്ക് വെച്ച അലാറം അടിക്കുന്ന ശബ്‌ദം കേട്ടാണ്
അന്നും സാക്ഷി കണ്ണുകൾ തുറന്നത്.ബെഡ്റൂമിലെ സൈഡ് ടേബിളിൽ,ഹരിയുടെയും
സാക്ഷിയുടെയും വിവാഹ ഫോട്ടോയുടെ മുന്നിൽ ഇരിക്കുന്ന ഫോൺ ക്ഷേമകെട്ട്
ശബ്‌ദിച്ചുകൊണ്ടിരുന്നു.എഴുന്നേറ്റു പോയി അലാറം ഓഫ് ചെയ്യാൻ ഉള്ള മടി കാരണം
അവൾ കണ്ണുകൾ അടച്ചു അല്പനേരം കിടന്നു.
അവളിൽ നിന്നും അകന്ന് ബെഡിൻ്റെ
മറുവശത്തു കിടക്കുന്ന ഹരിയുടെ കൈ എത്തുന്ന ദൂരത്തിൽ ആയിരുന്നു ആ സൈഡ്
ടേബിളും ഫോണും.അലാറത്തിൻ്റെ ശബ്‌ദം കാരണം ഉറക്കം നഷ്ട്ടപെട്ട അയാൾ
തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും, ആ ഫോൺ എടുത്തു അലാറം ഓഫ് ചെയ്യാതെ
പുതപ്പു തലവഴി മൂടി കിടന്നു.ഒടുവിൽ സഹികെട്ടു സാക്ഷിയോട് ദേഷ്യത്തിൽ അലറി.
"എടി അലാറം അടിക്കുന്നു ...എടുത്തു ഓഫ് ചെയ്യ്."
ഉറക്കച്ചടവോടെ
സാക്ഷി പതിയെ എഴുന്നേറ്റു വന്നു ഫോൺ എടുത്തു അലാറം ഓഫ് ചെയിതു.ദിവസം
മുഴുവൻ കമ്പ്യൂട്ടർ സ്ക്രീനിലെ കോഡിന് മുന്നിൽ കുത്തി ഇരിക്കുന്ന ക്ഷീണം
കൊണ്ട് രാവിലെ എഴുന്നേൽക്കണം എങ്കിൽ അലാറം തന്നെ വിചാരിക്കണം.