ഒരു പഴയ ആൾട്ടോ കാർ തുറന്നിട്ട ഗേറ്റിലൂടെ പാഞ്ഞുവന്ന് മുറ്റത്തു ആഞ്ഞുചവിട്ടി നിർത്തി.
തേഞ്ഞ
ടയറും കരിഞ്ഞ പുകയുമായി ഒരു കുടുബത്തെ മൊത്തത്തിൽ ചുവന്നുകൊണ്ടു നടക്കുന്ന
ആ വയസ്സൻ വണ്ടിയോട് അല്പം പോലും ദയ കാണിക്കാതെ എൻ്റെ അനിയൻ ചെക്കൻ
ഡ്രൈവിംഗ് സീറ്റിൽ നിന്നും അരിശത്തോടെ ചാടി ഇറങ്ങി.
പതിവുള്ള
നിസ്സംഗ ഭാവത്തിൽ അമ്മ കാറിൽ നിന്നും ഇറങ്ങി വന്നു. അതിരഹസ്യം എന്ന് കരുതി,
മുൻവശത്തെ വാതിലിൻ്റെ ചോട്ടിലെ ചവട്ടിയുടെ അടിയിൽ അവർ സൂക്ഷിച്ചു വെച്ച
താക്കോൽ എടുത്തു വാതിൽ തുറന്നു. അച്ഛൻ ആണെങ്കിൽ ലോകം അവസാനിച്ചാൽ പോലും
അതൊന്നും പുള്ളിയെ ബാധിക്കുന്ന കാര്യം അല്ല എന്ന് കരുതി കാറിൻ്റെ സീറ്റിൽ
തലചാരി കിടന്നു ഉറങ്ങുവാണ്. ഞാൻ അച്ഛനെ കുലുക്കി വിളിച്ചു.
"അച്ഛാ വീട് എത്തി"
അതു
കേട്ടതും അച്ഛൻ കാറിൻ്റെ ഡോർ തുറന്നു പുറത്തോട്ട് ഇറങ്ങി വേഗത്തിൽ
നടന്നു.അങ്ങേരുടെ നടപ്പു കണ്ടാൽ തോന്നും അവിടെ എന്തോ ഒടുക്കത്തെ പണി
ഉണ്ടെന്ന്. ഒന്നുല്ല, വരാന്തയിലെ ചാരു കസേരയിൽ പോയി കിടന്നു കൂർക്കം
വലിച്ചു ഉറങ്ങാൻ ആണ് .
2021 ഫെബ്രുവരി 11, വ്യാഴാഴ്‌ച
അടപടലം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
ഒരു മാർച്ച്മാസ സന്ധ്യയിലെ വേനൽ മഴ ഒഴിഞ്ഞ ഇരുണ്ട ആകാശത്തിലേക്കു കണ്ണുകൾ എറിഞ്ഞു, കൈയ്യിലെ ആവി പറക്കുന്ന കട്ടൻ ചായയും ഊതി കുടിച്ചു, വരാന്തയ...
-
നിങ്ങൾ ഇവിടെ എത്തിയത് എന്നെ തേടിയാണെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ചിലപ്പോൾ എൻ്റെ കഥ വായിക്കാൻ ആയിരിക്കാം, അല്ലെങ്കിൽ ചിലപ്പോൾ എന്ന...
-
പ്രകൃതിക്കും തിരിവുകൾ ഉണ്ട്,മഴയുടെ തണുപ്പ് പ്രണയത്തിന്,വെയിലിൻ്റെ ചൂട് വിശപ്പിന്.വയ്യാ ഈ ഉഷ്ണക്കാറ്റേറ്റു ഇനിയും മുന്നോട്ടു നടക്കാൻ വയ്യ.ആളു...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ