2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

തെറ്റ്

 

പതിവ് പോലെ റോയ്‌ മോളുടെ ടിഫിൻ ബോക്സ് പാക്ക് ചെയ്യ്തു ഡൈനിങ്ങ് ടേബിളിൽ വെച്ചു. സമയം ഏഴ് കഴിഞ്ഞു. ഈ പെണ്ണ് ഇതുവരെ എഴുന്നേറ്റില്ലേ.


"ശ്രീഷാ... മോളെ ശ്രീഷാ...."


മോൾ കിടക്കുന്ന മുറിയുടെ വാതിലിൽ കൊട്ടി വിളിച്ചിട്ടും അവിടെ നിന്ന് അനക്കം ഒന്നും ഇല്ല.ബ്രേക്ഫാസ്റ്റ് റെഡി ആക്കുന്നതിനിടയിൽ അടുക്കളയിൽ നിന്നും ഓടി എത്തിയത് ആയിരുന്നു. അയാൾ വീണ്ടും അടുക്കളയിലെ തിരക്കിൽ അലിഞ്ഞു ചേർന്നു.


"ഈ പെണ്ണിന് ഇന്ന് ക്ലാസ്സിൽ പോകേണ്ടേ?എട്ടാം ക്ലാസ്സിൽ എത്തിയെന്ന് ഒരു വിചാരവും ഇല്ല. മൂട്ടിൽ വെയിൽ അടിക്കുന്നത് വരെ കിടന്ന് ഉറക്കം ആണ്."


റോയ് അടുക്കളയിലെ ഒഴിഞ്ഞ ചുവരു നോക്കി പിറുപിറുത്തുകൊണ്ട്  അടുപ്പിലെ പത്രത്തിലോട്ടു മുട്ട പൊട്ടിച്ചു ഒഴിച്ചു.


"പപ്പാ..രാവിലെ ഒറ്റയ്ക്ക് ഇരുന്ന് ആരോടാ സംസാരിക്കുന്നെ ."


ഉറക്കച്ചടവോടെ എഴുന്നേറ്റു വന്ന ശ്രീഷ പാത്രത്തിൽ നിന്നും ചായ ഗ്ലാസ്സിലോട്ടു പകർന്നു.


"ഒന്നും ഇല്ല എൻ്റെ പുന്നാര മോളുടെ കാര്യം പറയുവായിരുന്നു."


"ഇന്ന് എന്താ ബ്രേക്ഫാസ്റ്റിന്?"


"ബ്രെഡ്‌ ഓംലെറ്റ്."


"ഓ..ഇന്നും ബ്രഡ് ആണോ..?,പപ്പക്ക് ചാപ്പത്തിയോ മുട്ടകറിയോ വല്ലതും ഉണ്ടാക്കായിരുന്നില്ലേ"


"അയ്യടി ..ഇന്ന് ഒൻപതു മണിക്ക് എനിക്കൊരു ക്ലയന്റ് മീറ്റിംഗ് ഉണ്ട് ...നിന്നെ സ്കൂളിൽ ഡ്രോപ്പ് ചെയ്തിട്ടു വേണം പോകാൻ...ചായ കുടിച്ചിട്ട് വേഗം റെഡി ആയിക്കെ "

അവൾ ചായ കപ്പുമായി ലീവിങ് റൂമിലേക്ക് പോയി.

തെറ്റ് 

 


 

2021, ഫെബ്രുവരി 11, വ്യാഴാഴ്‌ച

അടപടലം

 ഒരു പഴയ ആൾട്ടോ കാർ തുറന്നിട്ട ഗേറ്റിലൂടെ പാഞ്ഞുവന്ന് മുറ്റത്തു ആഞ്ഞുചവിട്ടി നിർത്തി.

തേഞ്ഞ ടയറും കരിഞ്ഞ പുകയുമായി ഒരു കുടുബത്തെ മൊത്തത്തിൽ ചുവന്നുകൊണ്ടു നടക്കുന്ന ആ വയസ്സൻ വണ്ടിയോട് അല്പം പോലും ദയ കാണിക്കാതെ എൻ്റെ അനിയൻ ചെക്കൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും അരിശത്തോടെ ചാടി ഇറങ്ങി.

പതിവുള്ള നിസ്സംഗ ഭാവത്തിൽ അമ്മ കാറിൽ നിന്നും ഇറങ്ങി വന്നു. അതിരഹസ്യം എന്ന് കരുതി, മുൻവശത്തെ വാതിലിൻ്റെ ചോട്ടിലെ ചവട്ടിയുടെ അടിയിൽ അവർ സൂക്ഷിച്ചു വെച്ച താക്കോൽ എടുത്തു വാതിൽ തുറന്നു. അച്ഛൻ ആണെങ്കിൽ ലോകം അവസാനിച്ചാൽ പോലും അതൊന്നും പുള്ളിയെ ബാധിക്കുന്ന കാര്യം അല്ല എന്ന് കരുതി കാറിൻ്റെ സീറ്റിൽ തലചാരി കിടന്നു ഉറങ്ങുവാണ്. ഞാൻ അച്ഛനെ കുലുക്കി വിളിച്ചു.

"അച്ഛാ വീട് എത്തി"

അതു കേട്ടതും അച്ഛൻ കാറിൻ്റെ ഡോർ തുറന്നു പുറത്തോട്ട് ഇറങ്ങി വേഗത്തിൽ നടന്നു.അങ്ങേരുടെ നടപ്പു കണ്ടാൽ തോന്നും അവിടെ എന്തോ ഒടുക്കത്തെ പണി ഉണ്ടെന്ന്. ഒന്നുല്ല, വരാന്തയിലെ ചാരു കസേരയിൽ പോയി കിടന്നു കൂർക്കം വലിച്ചു ഉറങ്ങാൻ ആണ് .

അടപടലം