അറിയില്ല.
ഒരു
കാലത്തു ഞാൻ കരുതി മരണവും ഇരുട്ടും ഒന്നാണെന്ന്. അന്ന് ഇരുട്ടിനെ പോലെ
തന്നെ മരണത്തെയും ഭയന്നിരുന്നു. ഇരുട്ടിന്റെ ശൂന്യത മരണത്തിനും ഉണ്ടെന്നു
വിശ്വസിച്ചിരുന്നു. വലിയ കൊമ്പുള്ള ഒരു കറുത്ത നാൽകാലിയുടെ പുറത്തു
കയറുമായി വരുന്ന കറുത്ത വേഷം ധരിച്ച ഭീകരരൂപണി ആയിരുന്നു അന്ന് അവൾ. പക്ഷെ
ഇന്ന് അവൾക്കു കാറ്റിന്റെ തലോടൽ ഏറ്റു ഒഴുകുന്ന ഓളങ്ങളുടെ ശാന്തത ഉണ്ട്.
വശ്യമായ ഒരു സൗന്ദര്യം ഉണ്ട്. കാരണം ഞാൻ അവളെ ഇപ്പോൾ സ്നേഹിച്ചു
തുടങ്ങിയിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ