2020, ജൂലൈ 15, ബുധനാഴ്‌ച

അപഥസഞ്ചാരം

അന്നൊരു തിങ്കളാഴ്ച ആയിരുന്നു. പ്രഭാതത്തിൽ തിങ്കളാഴ്ച മടിയുടെ ആലസ്യത്തോടെ ഉറക്കം ഉണർന്നു, ആ കൊച്ചു വീടിന്റെ വരാന്തയിൽ എത്തിയ വേണു ഒരു കാഴ്ച കണ്ടു. ഓടിട്ട പൊട്ടിപ്പൊളിഞ്ഞ പടിപ്പുര വാതിലും കടന്നു ആയിമതുട്ടിക്ക വരുന്നത്.

അയാളുടെ കണ്ണിൽ പെടാതെ ഒഴിഞ്ഞു മാറാൻ ആണ്‌ അവന്റെ മനസ്സിൽ ആദ്യം തോന്നിയത്. പക്ഷെ അതിനുമുന്നേ അയാളുടെ കണ്ണുകൾ അവനിൽ പതിച്ചു കഴിഞ്ഞിരുന്നു. ആ തീക്ഷണമായ നോട്ടത്തെ വകഞ്ഞു മാറ്റി ഒളിക്കാൻ ഉള്ള കരുത്തു വേണുവിന്റെ മനസ്സിന് ഉണ്ടായിരുന്നില്ല. ധൃതിയിൽ കയറി വന്ന ആയിമതുട്ടിക്ക ഉറക്കച്ചടവോടെ നിൽക്കുന്ന വേണുവിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് അലറി.
"നായിന്റെ മോനെ...ആണയാൽ പറഞ്ഞ വാക്ക് പാലിക്കണം."
"ഇക്ക എനിക്ക് ഒരു അവധികൂടി തരണം. ഞാൻ എങ്ങനെയെങ്കിലും നിങ്ങളുടെ കാശു മുഴുവൻ തരും."
"നിന്നെ ഇനിയും ഞാൻ വിശ്വസിക്കണം അല്ലെടാ. എനിക്ക് ആകെ ഉണ്ടായിരുന്ന കിടപ്പാടമാ നീ കാരണം പോയത്."
ആയിമതുട്ടിക്കയുടെ ശബ്‌ദം ഇടറി. അരിശത്തോടെ അതിലും കവിഞ്ഞ വിഷമത്തോടെ അയാളുടെ കണ്ണുകൾ നിറഞ്ഞു.

അപഥസഞ്ചാരം


2020, ജൂലൈ 4, ശനിയാഴ്‌ച

ഒരു ആത്മഹത്യ കുറിപ്പ്

മരണം,ചിലപ്പോൾ ആരും അറിയാതെ എന്റെ ജനലരികിൽ വന്നു ഒളിഞ്ഞു നിന്നു എനിക്കു നേരെ കണ്ണെറിയാറുണ്ട്. എന്നാൽ അവളെ സ്വന്തമാക്കണം എന്ന്‌ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷെ ഇന്ന് അവൾ എന്നെ വല്ലാതെ കൊതിപ്പിക്കുന്നുണ്ട്. ഞാനും അവളെ സ്നേഹിച്ചു തുടങ്ങിയോ?

അറിയില്ല.


ഒരു കാലത്തു ഞാൻ കരുതി മരണവും ഇരുട്ടും ഒന്നാണെന്ന്. അന്ന് ഇരുട്ടിനെ പോലെ തന്നെ മരണത്തെയും ഭയന്നിരുന്നു. ഇരുട്ടിന്റെ ശൂന്യത മരണത്തിനും ഉണ്ടെന്നു വിശ്വസിച്ചിരുന്നു. വലിയ കൊമ്പുള്ള ഒരു കറുത്ത നാൽകാലിയുടെ പുറത്തു കയറുമായി വരുന്ന കറുത്ത വേഷം ധരിച്ച ഭീകരരൂപണി ആയിരുന്നു അന്ന് അവൾ. പക്ഷെ ഇന്ന് അവൾക്കു കാറ്റിന്റെ തലോടൽ ഏറ്റു ഒഴുകുന്ന ഓളങ്ങളുടെ ശാന്തത ഉണ്ട്. വശ്യമായ ഒരു സൗന്ദര്യം  ഉണ്ട്. കാരണം ഞാൻ അവളെ ഇപ്പോൾ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.