2020, മേയ് 30, ശനിയാഴ്‌ച

നേർച്ച

സബ് ‌ജയിലിൻ്റെ കിളിവാതിലും കടന്ന് പടികൾ ചവിട്ടിക്കയറുമ്പോൾ എൻ്റെ മനസ്സും ശരീരവും വളരെ ശാന്തമായിരുന്നു.ഒരു പോലീസുകാരൻ ആയതിന് ശേഷം ഈ വഴികളിലൂടെ ഒരുപാടു നടന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ആവശ്യവുമായി ഇവിടെ വരേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.ഞാൻ വീണ്ടും എൻ്റെ കാക്കി പാന്റ്സിൻ്റെ കീശയിൽ പത്രക്കടലാസുകൾ കൊണ്ട് പൊതിഞ്ഞ ആ നോട്ടുകെട്ടുകൾ ഉണ്ടെന്ന് വിരലുകൾകൊണ്ട് തലോടി ഉറപ്പിച്ചു.


ആ നോട്ടുകെട്ടുകൾ എൻ്റെ വർഷങ്ങളുടെ അധ്വാനത്തിൻ്റെ അവശേഷിച്ച ഫലം ആണ്,എൻ്റെ സ്വപ്നം പൂർത്തീകരിക്കാൻ വേണ്ടി നുള്ളിപ്പെറുക്കി ചേർത്തുവെച്ചതാണ്.എങ്കിലും ഇന്ന് ഇത് ഇവിടെ ഉപയോഗിച്ചേ പറ്റു.അതിനാണ് ഞാൻ ഇതുവരെ ഒന്നും മറച്ചുവെച്ചിട്ടില്ലാത്ത ഭാര്യയോട് പോലും പറയാതെ,അവൾ അറിയാതെ ഈ പണവുമായി ഇവിടെ എത്തിയത്.കഴിഞ്ഞ ദിവസം അവളുമായി infertility clinicൽ നിന്നും തിരികെ വന്നപ്പോൾ മുതൽ അവൾ ആകെ അശ്വസ്തമായിരുന്നു.ചെയ്ത ചികിത്സയും മുടക്കിയ കാശിനും ഫലം കാണാതെ വീണ്ടും ഡോക്ടർ അടുത്ത ട്രീട്മെന്റിന് കാശ് അടക്കാൻ പറഞ്ഞപ്പോൾ മുതൽ അവൾക്കു താല്പര്യം ഉണ്ടായിരുന്നില്ല.നുള്ളിപ്പെറുക്കി കൊണ്ടുവന്ന ഈ അഞ്ചുലക്ഷം രൂപയുമായി വീണ്ടും ട്രീട്മെന്റിനു പോകാം എന്ന് ഞാൻ നിർബന്ധിച്ചപ്പോൾ അവൾ പറഞ്ഞ വാക്കുകൾ ഇപ്പോഴും എൻ്റെ കാതിൽ മുഴങ്ങുന്നുണ്ട്.

(തുടർന്നു വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു )


2020, മേയ് 9, ശനിയാഴ്‌ച

ഇരുളിൽ പതിഞ്ഞ നിഴലുപോലെ

കറുത്ത് തടിച്ച ആ പഴയ വാതിലിൽ പാതിരാത്രിയിലെ ആവർത്തിച്ചുള്ള മുട്ടുകേട്ട്‌ ഔസേപ്പ് വിറക്കുന്ന കൈകൾ കട്ടിൽപടിയിൽ മുറുക്കിപിടിച്ചു എഴുന്നേറ്റു.എഴുപതിൽ അധികം പ്രായം ഉള്ള ആ വൃദ്ധൻ ഇരുട്ടിൽ തപ്പിത്തടഞ്ഞു ഉമ്മറത്തെ വാതിൽക്കൽ എത്തി, ആയാസപ്പെട്ട് പഴയ ആ കുറ്റി വലിച്ചൂരി വാതിൽ തുറന്നു.

"ചാച്ചാ ..........അപ്പച്ചൻ "

 വാതിൽ തുറന്ന ഔസേപ്പ് പതറിയ ശബ്ദത്തിൽ കേട്ട വാക്കുകൾ അതായിരുന്നു.തൻ്റെ ഉറ്റ ചെങ്ങാതിയുടെ മകൻ തൻ്റെ അയൽക്കാരൻ ,അവൻ ഇരുട്ടുനിറഞ്ഞ മലചെരുവിലെ അവൻ്റെ വീടിനു നേരെ ചുണ്ടി.അവൻ്റെ ശബ്ദത്തിലെ പതർച്ചയും ,ഓട്ടത്തിൻ്റെ കിതപ്പും, കണ്ണുകളിൽ ഒളിപ്പിച്ചു വെച്ച ഭയവും കണ്ട് ഔസേപ്പ് മകനും മരുമകളും കിടക്കുന്ന മുറിയുടെ വാതിലിൽ തട്ടി.

"എടാ ഞാൻ മത്തായിയുടെ വീടുവരെ പോകുവാ. "

മറുപടിക്ക് കത്ത് നിൽക്കാതെ അയാൾ അയയിൽ കിടന്ന തോർത്തുമുണ്ടും എടുത്തു തോളത്തിട്ട് ഉടുമുണ്ട് മുറുക്കിയുടുത്തു വേഗത്തിൽ മുന്നെ നടന്നു.മത്തായിയുടെ മകൻ യോന്നാൻകുഞ്ഞ്‌ കൈയിലെ ഓല ചുട്ട് കാട്ടി വഴിതെളിക്കാൻ ശ്രമിച്ചെങ്കിലും ഔസേപ്പിൻ്റെ ഒപ്പം എത്താൻ കഴിഞ്ഞില്ല.ഓർമ്മവെച്ച കാലം മുതൽ നടന്നുശീലിച്ചതാ കുന്നിൻ ചെരുവിലെ ആ നടവഴി.അതിലൂടെ നടക്കാൻ അയാൾക്ക്‌  വെളിച്ചം വേണ്ട.ആ നടവഴിയിലെ ഓരോ മൺതിട്ടകളും കല്ലുകളും അയാളുടെ കാലുകൾക്ക് വളരെ പരിചിതമാണ്.അതിലും ഏറെ പരിചിതമാണ് തൻ്റെ ചെങ്ങാതി മത്തായിയുടെ ഓരോ നിശ്വാസങ്ങളും.

ഓടിട്ട ആ ചെറിയ വീട്ടിലെ കിഴക്കുവശത്തുള്ള മത്തായിയുടെ മുറിയിൽ എത്തിയ ഔസേപ്പ് ഒരു നിമിഷം പകച്ചുപോയി തൻ്റെ പ്രിയ ചെങ്ങാതിയുടെ ചേതനയറ്റ ശരീരം ആ പലകകട്ടിലിൻ്റെ ഒരു ഓരത്തു കണ്ണുകൾ അടച്ചു കിടക്കുന്നു.

"രാത്രി ശബ്‍ദം കേട്ട് എഴുന്നേറ്റു വന്നപ്പോൾ അപ്പച്ചൻ കുടിക്കാൻ അല്പം വെള്ളം ചോദിച്ചു,ഞാൻ മടിയിൽ കിടത്തി അല്പം വെള്ളം വായിലേക്ക് ഒഴിച്ചുകൊടുത്തപ്പോൾ ഒരു പിടച്ചിൽ ആയിരുന്നു."

(.....തുടർന്നു വായിക്കൂ .)




2020, മേയ് 1, വെള്ളിയാഴ്‌ച

മഴ പിന്നെയും പെയ്തു

മനുഷ്യൻ ഒരു സാമൂഹിക ജീവി ആണ്.അവനു ഒരിക്കലും ഒറ്റയ്ക്ക് നിലനിൽക്കാൻ പറ്റില്ല.അവൻ്റെ നിലനിൽപ്  തന്നെ മറ്റുള്ളവരെ ആശ്രയിച്ചാണ്.മനുഷ്യൻ്റെ ജീവിതം ഈ പ്രകൃതിയോട് എത്രമാത്രം ചുറ്റപ്പെട്ടിരിക്കുന്നു,സഹജീവികളോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന ചോദ്യങ്ങൾക്കു  ഉത്തരം തേടുകയാണ് ഈ രചനകളിലൂടെ.

Now Available in Amazon

കുളത്തിലെ വെള്ളത്തിൽ കളിച്ചുകൊണ്ടിരുന്നപോൾ ചിന്നുമോൾ ഒരു ചെറിയ വട്ടത്തിൽ ഉള്ള പൂവ് വെള്ളത്തിലൂടെ ഒഴുകി നടക്കുന്നത് കണ്ടു.അവൾ അത് എടുത്തു മണത്തു നോക്കി അച്ചുവിനോട് പറഞ്ഞു. "ചേട്ടായി ഈ പൂവ് കണ്ടോ നല്ല മണം" "അത് ഇലഞ്ഞി പൂവാ" എന്നും പറഞ്ഞു മാപ്പിള കുളത്തിനപ്പുറത്തു പൂത്തു നിൽക്കുന്ന ഇലഞ്ഞി മരത്തിലോട്ടു വിരൽ ചൂണ്ടി.അച്ചുവും ചിന്നുവും അപ്പോഴാണ് ആ കുളത്തിനപ്പുറത്തുള്ള ചെറിയ കാട് ശ്രദിച്ചത്.അവിടെ ഇലഞ്ഞിയും പാലയും പനയും അങ്ങനെ ഒരുപാട് വലിയ മരങ്ങൾ ഇടതൂർന്ന് നിൽക്കുന്നുണ്ട്. "അപ്പാപ്പാ അവിടെ പോയാൽ കുറെ ഇലഞ്ഞിപ്പൂവ് കിട്ടുമോ?" "അങ്ങോട്ട് മനുഷ്യന്മാർ പോകാൻ പാടില്ലാ." "അതെന്താ?" "അവിടത്തെ മണ്ണ് വെയിൽ കൊള്ളാനോ മനുഷ്യന്മാർ ചവിട്ടാനോ പാടില്ല,ആ മണ്ണ് വെയിൽ കൊണ്ടാൽ കുളം വാറ്റും,കുളം വറ്റിയാൽ കുലം മുടിയും."
-മഴ പിന്നെയുംപെയ്തു

Now Available in Amazon

നമ്മുടെ നാട്ടിൽ പലവർണ്ണത്തിൽ ഉള്ള കൊടികൾ പിടിച്ചു കാവൽ നിൽക്കുന്ന വിവരമില്ലാത്ത കാവൽ പട്ടികൾ ഉണ്ട്,അവരുടെ വിയർപ്പും ചോരയും ഉറ്റിക്കുടിച്ചു കൊഴുത്ത തന്തക്കു പിറക്കാത്ത ചില നായ്ക്കൾ ഉണ്ട് .ഇവരുടെ എല്ലാം തണലിൽ വളർന്നു പന്തലിച്ച മരത്തടികൾ ഉണ്ട് ,തിളങ്ങുന്ന ചന്ദ്രകലകൾ ഉണ്ട്,കളഭം പുതച്ച കളിമൺ പ്രതിമകൾ ഉണ്ട്.ഈ നാട് രക്ഷപ്പെടണമെങ്കിൽ ആദ്യം ഈ വർണ്ണക്കൊടികൾ പറിച്ചു കടലിൽ എറിയണം,പിന്നെ വളർന്നു പന്തലിച്ച മരത്തടികളിൽ തിളങ്ങുന്ന ചന്ദ്രകലകൾ തറച്ചു അതിൽ കളഭം കലർന്ന കളിമണ്ണ് തേച്ചു ആറ് അടി മണ്ണിൽ അടക്കുകയോ തിളക്കുന്ന അഗ്നിയിൽ ദഹിപ്പിക്കുകയോ ചെയ്യണം.
-കഥ പറഞ്ഞുകവിതയെന്ന്

Now Available in Amazon

"സമയം കിട്ടുമ്പോൾ മകനു മനസ്സിലാക്കി കൊടുക്കണം ...നിങ്ങൾക്ക് ഇല്ലാത്തതൊന്നും എന്റെ മകൾക്കും ഇല്ല എന്ന് " എന്നിട്ട് ഹരി മകളെയും കൂട്ടി തിരിച്ചു നടന്നു.നടക്കുന്നതിനിടയിൽ ഹരി മകളെ തോളോട് ചേർത്തു നിർത്തി ഒരു കാര്യം കൂടെ പറഞ്ഞു. "മോളെ ...ഒരു പെണ്ണിന്റെയും ജീവനിലും വലുതൊന്നും അല്ല അവളുടെ ശരീരം....മറിച്ചു പറഞ്ഞു ഉണ്ടാക്കുന്നതൊക്കെ വെറുതെയാ " അവൾ അച്ഛന്റെ കൈയിൽ മുറുക്കെ പിടിച്ചു നടന്നു വല്ലാത്തൊരു ധൈര്യത്തോടെ,ഇനി ഒരിക്കലും അകന്നു പോകില്ല എന്ന ഉറപ്പോടെ.
-ഉത്തരപടികളിൽഒളിപ്പിച്ചത്

Now Available in Amazon

"പതിനാല് വർഷത്തെ ദാഹമുണ്ട് ,മടിക്കുത്ത് നിറയെ കാശുണ്ട് ,മുന്തിയത് തന്നെ വേണം." ആ താടിക്കാരൻ അയാളെ ഒരു ഇടത്തരം ലോഡ്ജ്ന്റെ 341ആം നമ്പർ മുറിയിൽ കൊണ്ടുചെന്നു.ആ മുറിയുടെ വാതിൽ തുറന്നു മുപ്പതു വയസിനുമേൽ പ്രായം ഉള്ള ഒരു സ്ത്രീ വന്നു.
-വേട്ടമൃഗം

Now Available in Amazon

കാലംതെറ്റി പെയ്യുന്ന പെരുമഴയും കുതിച്ചൊഴുകുന്ന മലവെള്ളവും അവനെ ലക്ഷ്യം വെച്ചുള്ളതായിരുന്നോ ? അത് അവനെ പലരൂപത്തിൽ പിന്തുടരുന്നുണ്ടായിരുന്നു.സ്വസ്ഥമായ ഒളിയിടത്തിൽനിന്നും പ്രളയത്തിന്റെ രൂപത്തിൽ വന്ന് പുറത്തേക്ക് കൊണ്ടുവന്നു.രക്ഷാകരം നീട്ടി കാത്തിരുന്നവരുടെ മുന്നിൽ സംഹാരതാണ്ഡവം ആടിയ മലവെള്ളപ്പാച്ചിലിന്റെ രൂപത്തിൽ വന്ന് വഴിതടഞ്ഞു. ഒരിക്കലും കണ്ടുമുട്ടരുത് എന്ന് കരുതിയ കണ്ണുകൾക്ക് മുന്നിലേക്ക് അവനെ എറിഞ്ഞുകൊടുത്തത് നിർത്താതെ പെയ്യ്ത പെരുമഴ ആയിരുന്നു.ഒടുവിൽ അവനെ ഈ ഇടുങ്ങിയ പൊത്തിലോട്ടു നൂഴ്ന്നുകയറ്റിയതും രൗദ്ര ഭാവംപൂണ്ട ആ പേമാരി തന്നെ ആണ്.
-അനന്തരം

Now Available in Amazon