2021, ജനുവരി 14, വ്യാഴാഴ്‌ച

പുഴയൊഴുകും വഴിയേ

വല്ലാതെ മടുത്തുതുടങ്ങിയിരിക്കുന്നു ഈ നീണ്ട യാത്രകൾ. രണ്ടു ദിവസത്തെ അവധിയും ആഘോഷിച്ചിട്ടു തിരിച്ചു ജോലിസ്ഥലത്തേക്ക് പോകുന്നതിൻ്റെ മടിയും ഉണ്ട്. ബാംഗ്ലൂർ വിട്ട് നാട്ടിൽ എവിടെ എങ്കിലും ജോലിക്ക് കേറിയാലോ എന്ന് പലവട്ടം ആലോചിച്ചിട്ടുള്ളതാണ്,പക്ഷേ അവിടെ എന്തോ എന്നെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. മടക്കി വിടാതെ ചങ്ങലകൾ കോർത്ത് കെട്ടിയിട്ടത് പോലെ,ആ നഗരം എൻ്റെ മനസ്സിനെ ചേർത്ത് കെട്ടിയിട്ടിരിക്കുന്നു.

മടക്കുയാത്രകൾ എന്നും ഒരുപോലെ ആണ്. അതെ ബസ്സിൽ,അതെ സൈഡ് സീറ്റിൽ പതിവുള്ള അതെ വഴികളിലൂടെ. ജാലകത്തിലൂടെ നുഴ്ന്നിറങ്ങി മുഖത്തടിക്കുന്ന,ചിലപ്പോൾ തലോടുന്ന കാറ്റിന് വിത്യാസം ഉണ്ട്.ഇരുട്ട് വീഴാത്ത വഴിയരികിലെ കാഴ്ചകൾക്കും വിത്യാസം ഉണ്ട്.എങ്കിലും എന്താണ് എന്ന് അറിയില്ല, ഈ യാത്രകൾ മടുത്തു തുടങ്ങിയിരിക്കുന്നു.

കോട്ടയത്ത് നിന്നും വൈകിട്ട് ആറു മണിക്ക് കേറിയതാണ് ഈ ബസ്സിൽ.തൃശൂർ എത്തിയപ്പോഴേക്കും സമയം പത്തു മണി ആകുന്നു.മുന്ന് ജില്ലകൾ കടക്കാൻ ഏകദേശം നാല് മണിക്കൂർ,സമയത്തിൻ്റെ കുഴപ്പം ആണോ അതോ റോഡിൻ്റെയോ? എന്തായാലും ഇനി ബാംഗ്ലൂർ എത്തുന്നത് വരെ വേറെ സ്റ്റോപ്പ് ഒന്നും ഇല്ലാത്തതു തന്നെ ഒരു ആശ്വാസം.പതിവ് പോലെ തൃശൂർ എത്തിയപ്പോൾ ചായയും ചെറുകടിയും കഴിക്കാനായി എഴുന്നേറ്റു.യാത്രയിൽ ഭക്ഷണം കാര്യമായി കഴിക്കുന്ന ശീലം പണ്ടേ ഇല്ല.ചായയും കുടിച്ചിട്ട് സീറ്റിൽ ചാരികിടന്നു അങ്ങ് ഉറങ്ങും,ഉണരുമ്പോഴേക്കും എത്തേണ്ട സ്ഥലത്തിന് അടുത്തെത്തിയിട്ടുണ്ടാകും.അതാണ് പതിവ്.

തൃശൂർ സ്റ്റാൻഡിൽ നിന്നും അനങ്ങി തുടങ്ങിയ ബസ് പെട്ടന്ന് ആയിരുന്നു സഡൻ ബ്രേക്ക് ചവിട്ടി നിർത്തിയത് .

 പുഴയൊഴുകും വഴിയേ