പ്രകൃതിക്കും തിരിവുകൾ ഉണ്ട്,മഴയുടെ തണുപ്പ് പ്രണയത്തിന്,വെയിലിൻ്റെ ചൂട് വിശപ്പിന്.വയ്യാ ഈ ഉഷ്ണക്കാറ്റേറ്റു ഇനിയും മുന്നോട്ടു നടക്കാൻ വയ്യ.ആളും അനക്കവും ഇല്ലാത്ത ആ റെയിൽവേ സ്റ്റേഷനിലെ ഒരു ചെറു മരത്തിനോട് ചേർന്നുള്ള ഒഴിഞ്ഞ ബെഞ്ചിൽ ഞാൻ ഇരുന്നു.അവിടെ സൂര്യൻ്റെ ചൂടിനെ തടയാൻ മൂടുപടങ്ങൾ ഇല്ല,പൊടി പറത്തി പായ്യുന്ന കാറ്റിനെ തടയാൻ ചുവരുകളും ഇല്ല.എങ്കിലും ഇനി നടക്കാൻ വയ്യ,ഞാൻ അവിടെ തന്നെ ഇരുന്നു.ചുറ്റും കണ്ണുപരത്തിയപ്പോൾ ആ പ്ലാറ്റുഫോമിലെ ചെറു വൃക്ഷത്തിൻ്റെ തണലിൽ ഒരു നാടോടി സ്ത്രീ അവളുടെ രണ്ടുവയസുകാരനെ ചേർത്ത് പിടിച്ചു കിടക്കുന്നുണ്ട്.
(തുടർന്നു വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു )