2020, ഏപ്രിൽ 30, വ്യാഴാഴ്‌ച

ഭ്രമം

ഭ്രമം.

മനസ്സിനെ തൊട്ടുണർത്തുന്ന അഞ്ചു കഥകളുടെ സമാഹാരം.ഒരിക്കൽ പോലും പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല ഈ ഭൂമിയിൽ.ഒരുപാടു സ്നേഹിച്ചിട്ടും,സ്വന്തം എന്ന് കരുതിയിട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തിൽ അവരെ നഷ്ട്ടപെട്ടവർ ഉണ്ടാകില്ലേ.അവരെ വീണ്ടും കണ്ടുമുട്ടുന്നതിനെക്കുറിച്ചു ഓർത്തിട്ടുണ്ടോ.ഒരിക്കൽപോലും സ്വന്തം ആക്കാൻ കഴിയില്ലാ എന്ന് അറിഞ്ഞുകൊണ്ട് സ്നേഹിക്കേണ്ടി വരുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ.ഇതുപോലുള്ള ഒരുപാട് ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കിയിട്ടുണ്ട് ഈ രചനകളിൽ.

Now Available in Amazon: 

ഏതൊരു ആണിന്റെയും ഉറപ്പുള്ള മനസ്സിന്റെ ആഴങ്ങളിൽ ചിരിക്കുന്ന ഒരു മുഖം കൊത്തിവെച്ചിട്ടുണ്ടാകും.അവൻ ഒരിക്കൽ ഒരുപാടു സ്നേഹിച്ച ഒരു പെണ്ണിന്റെ മുഖം.മഞ്ഞിനും മഴക്കും മായ്ക്കാൻ കഴിയാത്ത ഒരു മുഖം.ഇടക്കോക്കെ സുഖമുള്ള അല്പം നോവുകലർന്ന ഓർമ്മയായി ആ മുഖം പതിയേ തെളിഞ്ഞു വരും.അപ്പോൾ അവൻ ഒരു തുള്ളി കണ്ണുനീരിന്റെ മറവിൽ കണ്ട സ്വപ്നങ്ങളും അഗ്രഹിച്ച ജീവിതവും മൂടി വെക്കും.
-വാടാൻ മടിച്ച പൂവ്

Now Available in Amazon: 

പുതുമണവാട്ടിക്കു വേണ്ടി അവൻ ഒരുക്കിവെച്ച സമ്മാനപൊതികൾ അവനെ നോക്കി പരിഹസിക്കുണ്ടോ,ചുവരുകൾ അലങ്കരിച്ചൊരുക്കിയ അവളുടെ ചിത്രങ്ങൾ അവനെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടോ,അവൾക്കു വേണ്ടി കരുതി വെച്ച പുതുവസ്ത്രങ്ങൾ അവനെ കുത്തി നോവിക്കുനുണ്ടോ.ആ മുറികളിലെ ഓരോ നിമിഷവും അവനെ വല്ലാതെ വിയർപ്പുമുട്ടിച്ചു.എല്ലാം മറക്കണം,കഴിഞ്ഞതെല്ലാം ഏതോ സ്വപ്നത്തിലെ ഏടുകൾ എന്ന് മാത്രം കരുതി അവനു സുഖമായി ഒന്ന് ഉറങ്ങണം
-ഭ്രമം 

Now Available in Amazon:  

ഒരു പുഷ്പ്പത്തിന്റെ ഇതളുകൾ കൊഴിയുന്ന വേഗത്തിൽ കാലവും കടന്നുപോയി.ഇടവഴികളിലും കാന്റീനിലെ ഒഴിഞ്ഞമൂലകളിലും അവരുടെ കണ്ണുകൾ കണ്ടുമുട്ടി സ്വപ്‌നങ്ങൾ നെയ്ത്തു.കോവണിയുടെ ചോട്ടിലും ജനൽപ്പടികളിലും അവരുടെ കൈവിരലുകളും കാൽപാദങ്ങളും തൊട്ടുരുമ്മി കഥകൾ പറഞ്ഞു.പ്രണയിക്കുമ്പോൾ കാലം കടന്നുപോകുന്നത് അറിയില്ല.
-നിർത്തുള്ളികൾ 

Now Available in Amazon:  

മെഴുകുതിരി വെളിച്ചത്തിൽ സ്വർണ്ണ നൂലിഴ പോലുള്ള അവളുടെ മുടിയും,ചുവന്നു തുടുത്ത അവളുടെ കവിളുകളും അവനെ വല്ലാതെ ആകർഷിച്ചു.പെരുന്നാൾ തിരക്കിനിടയിൽ,പള്ളി മണികളുടെ അകമ്പടിയോടെ,മാലാഖമാരെ സാക്ഷി നിർത്തി അവൾ അവന്റെ മനസ്സിലെ ജാലകവാതിൽ തുറന്നു അകത്തു കയറി.
-അവൾ നടന്ന വഴിയരികിൽ 

Now Available in Amazon:  

അവളെ എടുത്തു കൊഞ്ചിക്കാറുണ്ടായിരുന്ന മുത്തച്ഛൻ തെക്കേ പറമ്പിൽ നിന്നും ഇഴഞ്ഞെത്തിയ മൂർഖന്റെ കടിയേറ്റു മരിച്ചു .അവൾക്കു ഒരു വയസു തികഞ്ഞ അന്ന് അച്ഛൻ പതിവായി കുളിക്കാറുള്ള തറവാട്ടു കുളത്തിൽ അടി തെറ്റി വീണു മരിച്ചു .എല്ലാവരും അവളെ പേടിയോടെ കണ്ടപ്പോൾ ആശ്വാസമായി അടുത്തെത്താറുള്ള അവളുടെ ഏട്ടനും ഒരുനാൾ മരിച്ചു കിടക്കുന്നത് കാണേണ്ടി വന്നു.
-അഭയം 

Now Available in Amazon: